Saturday, August 4, 2018

Funny story-ഇന്ന് വെളുപ്പിന് Johnson ന്റെ മുന്നിൽ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു

ഇതെനിക്ക് ഇഷ്ടമായി. ആരെഴുതിയാലും
.
😀😀😀😀😀😀😀😀😀

ഇന്ന് വെളുപ്പിന്  Johnson ന്റെ  മുന്നിൽ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു .  !  !  !

Johnson പറഞ്ഞു :
  '' മാലാഖേ , എനിക്ക്  ഒന്ന് കുമ്പസാരിക്കണം . ? ''

''അച്ചന്മാരോടല്ലേ  കുമ്പസാരിക്കേണ്ടത് ... ? 

ഞാൻ മാലാഖയല്ലേ ...? ''

''അങ്ങനെ പറയരുത് ....

 ആദ്യമായി ഒരു മാലാഖയെ കാണുവാ ഞാൻ ... 

എനിക്ക്  കുമ്പസാരിക്കണം  ... ! ! ! ''

മാലാഖ : അത്രക്ക് ആഗ്രഹമാണേൽ കുമ്പസാരിക്ക് ...


'' മാലാഖേ ഞാൻ ചെറുതായി കാശ് അടിച്ചുമാറ്റും ... ''

മാലാഖ : എവിടന്ന് ... ?

'' എന്റെ ഭാര്യയുടെ  കുടുക്കയിൽ നിന്ന്  !  
ഇന്നലെ 300 രൂപ എടുത്തു ... ,   കഴിഞ്ഞയാഴ്ച്ച 400 എടുത്തു ...  ''

മാലാഖ : ഈ കാശ് എന്ത് ചെയ്തു ...?

'' ഞാൻ ചീട്ടു കളിക്കാൻ പോയി ..''

എന്നിട്ട് കാശു കിട്ടിയോ ? 

ഇല്ലന്നേ  ! അത് പോയി !
മിക്കപ്പോഴും എനിക്ക് പോക്കാ  ! 

🤣 🤣 🤣 😂 😂 😂

'' പിന്നെ  ? ''

''  ഭാര്യ അറിയാതെ ഞാൻ ഫേസ് ബുക്കിലും വാട്സ് ആപ്പിലും പെണ്ണുങ്ങളുമായി  ചാറ്റ് ചെയ്യും  !  !  !

മാലാഖ :  (ഞെട്ടലോടെ) ങേ .... ഉവ്വോ ...  ?

'' പിന്നെ , മാലാഖേ ,  ഞാൻ അല്പം  മദ്യപിക്കും .

 ബാറിൽ പോയല്ല ; വീട്ടിൽ വച്ച് ...  ! 

ഭാര്യ  കുളിക്കാൻ കേറുമ്പോ !  
അല്ലേൽ ആ പണ്ടാരം പ്രശ്നമുണ്ടാക്കും ... ! ''

മാലാഖ :  അപ്പോ ഭാര്യയ്ക്ക് മണം കിട്ടില്ലേ  ?

''  ഹേയ്  ഇല്ല ,  
ഇത് വോഡ്കയാ . 
മണം കുറവാ  ... 
പിന്നെ  ഏലക്ക , ഗ്രാമ്പൂ ഒക്കെ  ചവയ്ക്കും ..  "

മാലാഖ : മദ്യം വീട്ടിലെവിടയാ ഒളിപ്പിക്കുക. ?

'' അതോ ?  ഗ്യാസുകുറ്റിക്കു  പുറകിൽ  ''. അവിടെ ഭാര്യ നോക്കാറില്ല  ! ! !

മാലാഖ : ശരി  ..... കുമ്പസാരിച്ചു കഴിഞ്ഞോ ? 

'' മാലാഖേ , എനിക്കൊരു ആഗ്രഹം കൂടി ഉണ്ട് ... ''

മാലാഖ :  എന്താ  ... ?

'' എനിക്ക് മാലാഖയുടെ കയ്യൊന്നു മുത്തണം ...

ഞങ്ങൾ മലയാളികളുടെ ഒരു ശീലമാ  അത്  !

 മെത്രാന്മാരുടേം   കർദിനാൾമാരുടേം  കൈ മുത്തുക എന്നത്  !

 മുത്തുമ്പോൾ ഞങ്ങൾക്കും , മുത്തം കിട്ടുമ്പോൾ അവർക്കും ഒരു സന്തോഷം !  !  ! ''

മാലാഖ തന്റെ വലത്തേ കൈ നീട്ടിയിട്ട് പറഞ്ഞു ...

 "  ഇന്നാ മുത്തിക്കോ  "

Johnson മാലാഖയുടെ കയ്യിൽ  മുത്തി .....

ഒന്ന്  , രണ്ട് ,  മൂന്നെണ്ണം ... 

😍😍😍😍😍😍😍😍😍

Johnson :  " മാലാഖ രാത്രി മീൻ കറി കൂട്ടിയാണോ ചോറുണ്ടത്  "...  ?

മാലാഖ :  എന്ത് പറ്റീ  ... ?

'' അല്ല മാലാഖയുടെ കയ്യിൽ മീൻ കറിയുടെ നല്ല  മണമുണ്ട് ... !  !  ! ''

😜  😜  😜  😜  😜  😜

മാലാഖ പിന്നീട് ഒന്നും മിണ്ടിയില്ല   .......

🤐🤐🤐🤐🤐🤐🤐🤐

Johnson  വിളിച്ചു ...

'' മാലാഖേ  .... പോയോ  .... ? "

നിശബ്ദം .........

😴😴🤤😴🤤😲😴😴

Johnson കണ്ണ് തുറന്നു നോക്കി.. 

മാലാഖ പോയിരിക്കുന്നു .... 

🧞‍♀🧞‍♂🧞‍♀🧞‍♀🧞‍♂🧞‍♀🧞‍♂🧞‍♂🧞‍♂

അപ്പോൾ  ഇടത് വശത്ത് പുതപ്പിനടിയിൽ നിന്നും ഭാര്യയുടെ ശബ്ദം  ! ! !

" നേരം വെളുത്തിട്ട് നിങ്ങളെ പകൽ വെളിച്ചത്തിൽ നിർത്തി ഞാൻ  ബാക്കി കൂടി  കുമ്പസാരിപ്പിക്കുന്നുണ്ട്  ".

 😜😜😜😜😜😜😜😜 

ഗുണപാഠം :

രാത്രിയിൽ വെളളമടിച്ചാൽ അടങ്ങി ഒതുങ്ങി കിടന്നുറങ്ങിക്കോണം...
സ്വപ്നം    കാണരുത്  ......

ഇനി കണ്ടാൽ തന്നെ വിളിച്ചു കൂവരുത്  ......

😜🤣😠😡😫😜😳😜

No comments:

Post a Comment