Saturday, June 9, 2018

Kerala KSRTC seat reservation - ladies seat - in Malayalam

കണ്ടക്ടർ എന്ന നിലയിൽ ഡ്യൂട്ടിക്കിടയിൽ നേരിടേണ്ടി വരുന്ന ഏറ്റവും വിഷമമുള്ള ഒരു കാര്യമാണ് സ്ത്രീകളുടെ സംവരണ സീറ്റുമായി ബന്ധപ്പെട്ടിട്ടുള്ളത്.ദീർഘദൂര സർവീസുകളിൽ [FP ,SFP, തുടങ്ങിയ ] സ്ത്രീകൾക്കായി വലതുവശം മുൻപിലായി 5 വരിയാണ് സംവരണം ചെയ്തിട്ടുള്ളത്. ബസ് എവിടെ നിന്നാണോ പുറപ്പെടുന്നത് അവിടെ നിന്നു മാത്രമാണ് സംവരണം അനുവദിച്ചിട്ടുള്ളത്. സ്ത്രീകളുടെ അഭാവത്തിൽ ഡ്രൈവർ സീറ്റിന് പിറകിലായുളള ഒരു വരി [3 സീറ്റ്] ഒഴികെ ബാക്കിയുള്ള 4 വരികളും പുരുഷന്മാർക്ക് അനുവദിക്കാവുന്നതാണ്.ഈ സീറ്റുകൾ സ്ത്രീകൾക്കു മുൻഗണന മാത്രമാണുള്ളത്. യാത്രയുടെ ഇടയിൽ സ്ത്രീകൾ കയറിയാൽ മുൻഗണനാ സീറ്റിൽ ഇരിക്കുന്ന പുരുഷ യാത്രക്കാരെ എഴുന്നേൽപ്പിക്കാൻ പാടില്ല. ടി പുരുഷൻമാർ ഇടയിൽ ഇറങ്ങുകയാണെങ്കിൽ നിൽക്കുന്ന സ്ത്രീ യാത്രക്കാരിക്കാണ് ആ സീറ്റിന് മുൻഗണന. ഇറങ്ങി കഴിഞ്ഞാണ് മുൻഗണന. [ അടുത്ത പന്തിയിൽ സ്ത്രീകൾക്കു മുൻഗണന എന്നു പറഞ്ഞാൽ, ഉണ്ടുകൊണ്ടിരിക്കുന്ന ആളെ എഴുന്നേൽപ്പിച്ചു സീറ്റ് നൽകില്ലല്ലോ. ഉണ്ടു കഴിഞ്ഞാണ് മുൻഗണന ]. മറ്റൊന്ന് കൂടി പറയട്ടേ. കോടതി ഉത്തരവു പ്രകാരം ദീർഘദൂര സർവീസുകളിൽ യാത്രക്കാരെ നിർത്തി കൊണ്ടുപോകാൻ പാടില്ല. പിന്നെ എങ്ങിനെ ടിക്കറ്റ് നൽകിയ ഒരു യാത്രക്കാരന്നെ ഇടയിൽ എഴുന്നേൽപ്പിക്കും. അത് കുറ്റകരമല്ലേ. യാത്രയ്ക്കിടയിൽ കയറുന്ന ആൾ നിന്നു യാത്ര ചെയ്യാൻ തയ്യാറാണെന്ന് കണ്ടക്ടറോട് സമ്മതിക്കണം. അതിന് ശേഷം ടിക്കറ്റ് നൽകുക. ഇത്രയും വിവരം KSRTControl room നൽകിയതാണ്. Phone No: 0471 2463799. ഈ നിയമം എല്ലാവരും പാലിക്കുന്നില്ല. പലർക്കും അറിയില്ല എന്നതാണ് സത്യം. യാത്രക്കാർക്ക് ഇത് അറിയില്ല. ഈ നിയമം KSRTC യുടെ വരുമാന വർദ്ധനവിന് സഹായകരമായിട്ടാണുള്ളത്. ഉദ: TVM - EK M സർവീസിൽ രാത്രിയിൽ EKM പോകാൻ 12 യാത്രക്കാർ കൈയ്യിൽ കാശുമായി യാണ് വന്നിരിക്കുന്നത് എന്ന് കരുതുക . സ്ത്രികൾ എന്നെഴുതിയ സീറ്റുകൾ ഒഴിവുണ്ട്. എന്നിരുന്നാലും അവർ / പുരുഷന്മാർ കയറില്ല. ഇടയിൽ എഴുന്നേൽകേണ്ടി വന്നാലോ. യാത്രക്കിടയിൽ   സ്ത്രീകൾ കയറിയില്ലെങ്കിൽ   അത്രെയും സീറ്റുകൾ നഷ്ടമല്ലേ. എല്ലാ കണ്ടക്ടർമാരും ഇത് കൃത്യമായി പാലിച്ചാൽ കുഴപ്പമില്ല. 
അതുകൊണ്ടു :-
1 ) സീറ്റുകൾ മുഴുവനും occupied  ആണെങ്കിൽ അതും പുരുഷന്മാർ ആണെങ്കിൽ നിന്നുകൊണ്ട് യാത്ര ചെയ്യുവാൻ തയ്യാറാണ് എന്ന് സമ്മതത്താൽ ആണ് പിന്നീട് കയറുന്ന സ്ത്രീകൾ 
2 ) യാത്രാമധ്യേ തനിക്കു സീറ്റ് തരുവാൻ കണ്ടക്ടറോട്‌ ആവശ്യപ്പെടുവാൻ സ്ത്രീക്ക് അവകാശമില്ല 
Forward to Maximum group.

No comments:

Post a Comment