Friday, July 27, 2018

ലക്ഷദ്വീപ് Details - Lakshadweep Islands information - in Malayalam

എന്നെ മനസിലായില്ലേ,..?
ഞാനാണ്  ലക്ഷദ്വീപ്,
അറബിക്കടലിന്റെ റാണിയായ  ഏകമകൾ,
1956 ലാണ് ജനനം,  എന്റെ  ഭർത്താവ്   
*കവരത്തി*

ഞങ്ങൾക്ക്  36 മക്കളാണ്,
മൂത്തവൻ '' *മിനിക്കോയ്*' പുള്ളി പറയുന്നത് നമ്മുക്ക് തിരിയൂല ഓന്റെ ഭാഷ ബേറെയാ മൂപ്പർക്ക് മീനിന്റെ ബിസിനസ്സ് ആണ്, 

രണ്ടാമത്തെ  *ആൻത്രോത്ത്*, ആണ് ''
അവളെ കാണാൻ ഉരുണ്ടിട്ടാണ് എന്നാലും ഹസ്രത്ത് ഉബൈദുള്ള തങ്ങൾ അന്തിഉറങ്ങുന്ന മണ്ണായത് കൊണ്ട് ഞങ്ങ  ബഹുമാനം കൊടുക്കുന്നു ജനങ്ങളാ വരുന്നത്, ,

മൂന്നാമത്തെ  മകളാ *കൽപ്പനി* _  ഓള് മൊഞ്ചത്തിയാണ് ഓളെ കാണാൻ ഒത്തിരി പേർ വരും, ഡോക്ടർ, എഞ്ചിനിയർ  എല്ലാം ഓൾക്ക് അപാര കഴിവാ. 

നാലാമത്തെ *കടമത്ത്* ആണ് അവന് ഏറ്റവും മൊഞ്ചൻ അവനെ കാണാൻ രാജ്യത്തിന് പുറത്ത് നിന്ന് വരെ പലരും കേറി വരും അതിന്റെ അഹങ്കാരം അവനു ഉണ്ട് പാവമാ കേട്ടോ..

ഇനിയുളളവൾ *അമ്മേനി* പുളളിക്കാരി ഭയങ്കര നാണം ഉള്ളവൾ ആണ്, നല്ല തറവാടിയാണ് ഓള്. ഇസ്ലാം മതം തുടക്കം കുറിച്ചത് ഓള് തന്നെയാണ്. 

പിന്നെയുളളത് '' ദീനിയാണ് *കിൽത്താൻ* , ചെറിയ പൊന്നാനി ആണ്,  റാത്തീബും മൗലൂദും ആയിട്ട് തറവാട്ടിൽ കൂടിയെക്കുവാ. 

അതിന്റെ ഇളയത് ' *ചെത്ത്ലാത്ത്* _' ബോട്ടും ഓടവും ഉണ്ടാക്കി ജീവിതം ശുഭാപ്തി വിശ്വാസത്തോടെ ദിനിചര്യയോടെ ജീവിതം മുന്നോട്ട് പോകുന്നു. 

പിന്നെയുളള *ആകത്തി*   വിമാനം വന്നിറങ്ങുന്നത് ഓന്റെ നെഞ്ചിലയത് കൊണ്ട് അഹംഭാവം ഉണ്ട് കേട്ടോ  സത്യത്തിൽ മീൻ പിടിച്ച് മാസ്സാക്കിയും പച്ചക്ക് വിറ്റും അവൻ ജീവിതം കഴിച്ചു കൂട്ടുന്നു.  

*ബിത്രാ* കൂട്ടത്തിൽ ഏറ്റവും  ഇളയവനാ. എല്ലാരും ഇവനോട് പ്രതേക സിംപതി ആണ്. ,

ഇനിയുളളത് *ബംഗാരം* ഓളെ കാണാൻ ആരൊക്കെയാ എവിടേതുകാര അറിയില്ല ഒരുപാട്  നിൽപ്പുണ്ട് ഒന്നും മിണ്ടാതെ....

No comments:

Post a Comment